കാളക്കിടാവിനെ പുലി കടിച്ചുകൊന്നു
പത്തനാപുരം: പുന്നല കടശേരിയിൽ പുലി വളർത്ത് മൃഗത്തെ കടിച്ചുകൊന്നു. കടശേരി വലിയകാവ് അഞ്ചുഭവനിൽ പ്രദീപിന്റെ കാളക്കിടാവിനെയാണ് കൊന്നത്. വനമേഖലയോട് ചേർന്ന് കന്നുകാലി കൂട്ടത്തെ മേയാൻ വിട്ടിരുന്നു.
കന്നുകാലികളുടെ അലർച്ചകേട്ട് ഓടിയെത്തിയ പ്രദീപും നാട്ടുകാരും കണ്ടത് രണ്ട് വയസ് പ്രായമായ കാളക്കിടാവിനെ പുലി ആക്രമിക്കുന്നതാണ്. നാട്ടുകാർ ബഹളം വച്ചതോടെ പുലി കിടാവിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിമറഞ്ഞു. നാട്ടുകാർ കിടാവിന്റെ അടുത്ത് എത്തിയപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
ആന, പന്നി, കരടി, കുരങ്ങ് തുടങ്ങിയവയുടെ ശല്യം അസഹ്യമായിരിക്കുമ്പോഴാണ് ഇപ്പോൾ പുലി സാന്നിദ്ധ്യം ഭീതിപ്പെടുത്തുന്നത്. ഇതോടെ വീടിന് പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് മലയോരം. വെളുപ്പിന് തോട്ടം തൊഴിലാളികൾക്ക് ജോലിക്ക് പോകാനും പറ്റാത്ത സ്ഥിതിയാണ്. കടശേരി ഫോറസ്റ്റ് ഓഫീസിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിനുള്ളിലാണ് പുലിയുടെ അക്രമണം ഉണ്ടായത്.
''
കാട്ടുമൃഗങ്ങളിൽ നിന്ന് സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് രൂപം നൽകും.
നാട്ടുകാർ