കൊല്ലം : ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ചാത്തന്നൂർ മേഖലാ വാർഷിക സമ്മേളനത്തെക്കുറിച്ച് തീരുമാനം എടുക്കാനുള്ള യോഗം 11ന് വൈകിട്ട് 4ന് ചാത്തന്നൂർ പബ്ലിക് ലൈബ്രറി ഹാളിൽ ചേരും. എ.സി.പി - എം ജില്ലാ പ്രസിഡന്റ് കെ.വി. പിള്ള ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ജി. ദിവാകരൻ അദ്ധ്യക്ഷത വഹിക്കും. എല്ലാ അംഗങ്ങളും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി ജി.ആർ. രഘുനാഥൻ അറിയിച്ചു.