കൊല്ലം: വാഹനാപകട നഷ്ടപരിഹാര കേസുകളടക്കം ജില്ലയിലെ വിവിധ സിവിൽ - ക്രിമനൽ - ലേബർ കോടതികളിൽ വിചാരണയിലിരിക്കുന്ന കേസുകൾ പരിഹരിക്കുന്നതിന് ഇന്ന് നാഷണൽ
ലോക് അദാലത്ത് നടക്കും.
കൊല്ലം, കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പരവൂർ എന്നിവിടങ്ങളിലെ കോടതി സമുച്ചയങ്ങളിൽ ഇരുപത്തഞ്ചോളം ബൂത്തുകളിൽ അയ്യായിരത്തിലധികം കേസുകളാണ് പരിഗണിക്കുന്നതാണ്. കൊവിഡ് മാനദണ്ഡം പാലിച്ചാണ് അദാലത്ത്.
നോട്ടീസ് ലഭിച്ചിട്ടുള്ളവർ അതിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തും സമയത്തും എത്തിച്ചേരണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി പ്രിൻസിപ്പൽ സബ് ജഡ്ജ് ഡോണി തോമസ് വർഗീസ് അറിയിച്ചു. ലോക് അദാലത്തുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് ജില്ലാ ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസുമായോ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസുകളുമായോ (കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ, ശാസ്താംകോട്ട, പരവൂർ) ബന്ധപ്പെടണം.