അഞ്ചൽ: ക്ഷീരവികസന യൂണിറ്റിന്റെ ചുമതലയിലുള്ള ഏരൂർ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ ഭരണ നിർവഹണത്തിനായി അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. ജില്ല ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ് നിയമനത്തിന് ഉത്തരവിട്ടത്. തിരഞ്ഞെടുക്കപ്പെട്ട ഒൻപതംഗ ഭരണസമിതിയിലെ അഞ്ച് അംഗങ്ങൾ രാജിവച്ചതിനെത്തുടർന്നാണ് നടപടി. അഞ്ചൽ ബ്ലോക്ക് ക്ഷീരവികസന ഓഫീസറെയാണ് അഡ്മിനിസ്ട്രേറ്ററായി മൂന്ന് മാസത്തേക്ക് നിയമിച്ചിരിക്കുന്നത്.