കൊല്ലം: കടയ്ക്കൽ പുലിപ്പാറയിൽ വീടിന് മുന്നിൽ ഇരുന്ന ഇരുചക്രവാഹനം തീയിട്ട് നശിപ്പിച്ചതായി പരാതി. സി.പി.എം പ്രവർത്തകനായ പുലിപ്പാറ പാറവിള വീട്ടിൽ റിജുവിന്റെ ബജാജ് പൾസർ ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്. വ്യാഴാഴ്‌ച രാത്രി 10.45ഓടെയാണ് സംഭവം. വീടിനു മുന്നിൽ ബൈക്ക് വച്ചശേഷം ഭക്ഷണം കഴിക്കാൻ തുടങ്ങവെ പൊട്ടിത്തെറി കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് കടയ്ക്കലിൽ നിന്ന് ഫയർ ഫോഴ്സ് എത്തി തീയണക്കുകയായി
രുന്നു. സംഭവത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് സംശയിക്കുന്നതായി കടയ്ക്കൽ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.ബി.ജെ .പി പ്രവർത്തകർക്കെതിരെ കടയ്ക്കൽ പൊലീസ് കേസെടുത്തു.