navas
രോഗം ബാധിച്ചു മരിച്ച കന്നുകാലി

ശാസ്താംകോട്ട:പടിഞ്ഞാറെ കല്ലടയിൽ ക്ഷീരകർഷകരെ ആശങ്കയിലാക്കി കന്നുകാലികളിൽ അനാപ്ലാസാ , തൈലേറിയ രോഗങ്ങൾ വ്യാപകമാകുന്നു. ഇതിനോടകം നിരവധി കിടാരികൾ ചാവുകയും ചെയ്തു. പടിഞ്ഞാറെ കല്ലട കോയിക്കൽ ഭാഗം വാർഡിലാണ് രോഗം വ്യാപിക്കുന്നത്. പ്രളയ ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് പിടഞ്ഞാറേകല്ലട ഗ്രാമ പഞ്ചായത്ത് ക്ഷീര കർഷകർക്ക് നൽകിയ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന കിടാരികളിലാണ് ഈ രോഗം ആദ്യം കണ്ടത്. പിന്നീട് മറ്റ് കന്നുകാലികളിലേക്കും പടരുകയായിരുന്നു. രണ്ട് ദിവസം മുൻപ് ഇങ്ങനെ വിതരണം ചെയ്ത കിടാരികളിൽ ഒരെണ്ണം ചത്തു. തുടർന്ന് കൂടുതൽ കിടാരികളിൽ രോഗലക്ഷണം കാണിച്ചതോടെ രക്ത സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് അനാപ്ലാസ രോഗം സ്ഥിരീകരിച്ചത്.

ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകണം

ഇടനിലക്കാരിൽ നിന്ന് കമ്മിഷൻ കൈപ്പറ്റിയ ശേഷം കൃത്യമായ പരിശോധനയോ മറ്റോ ഇല്ലാതെ കിടാരികളെ വിതരണം ചെയിതതായാണ് ആക്ഷേപം.ഇത്തരത്തിൽ വിതരണം ചെയ്ത ഭൂരിപക്ഷം കിടാരികൾക്കും വിവിധ രോഗങ്ങൾ ഉണ്ടെന്നും ആക്ഷേപം ഉണ്ട്.അടിയന്തരമായി മെഡിക്കൽ സംഘത്തെ നിയോഗിച്ച് പ്രദേശത്തെ കന്നുകാലികൾക്ക് ചികിത്സ നൽകണമെന്നും കിടാരികൾ ചത്ത ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.