കൊട്ടാരക്കര: കേരള സർക്കാർ ഫാമുകളിലെ മുന്തിയ ഇനം തെങ്ങ് ,​മാവ് ,​ പ്ലാവ് എന്നിവയുടെ തൈകളും മുളപ്പിച്ച പച്ചക്കറി വിത്തുകൾ,​ജൈവ കീടനാശിനികൾ, ജൈവ വളങ്ങൾ എന്നിവ വിലക്കുറവിൽ അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ കൊട്ടരക്കരയിലെ കേരളശ്രീ അഗ്രോ ബസാറിൽ വിൽപ്പനയ്ക്കെത്തി.രാവിലെ 9നും വൈകിട്ട് 6നും ഇടയിൽ ഓഫീസിൽ എത്തിയാൽ തൈകളും കാർഷിക വസ്തുക്കളും വാങ്ങാൻ കഴിയുമെന്ന് മാനേജർ ആർ.എൻ.രഞ്ജിത് അറിയിച്ചു.ഫോൺ:

7012995413.