ജി.വിക്രമൻ അനുസ്മരണം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു.
കരുനാഗപ്പള്ളി : കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ (സി.ഐ.ടി.യു) ദേശീയ വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായിരുന്ന ജി. വിക്രമന്റെ ഒന്നാം ചരമ വാർഷികം നിർമ്മാണ തൊഴിലാളികളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ ആചരിച്ചു.വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണയോഗം സി .ഐ .ടി .യു ജില്ലാ സെക്രട്ടറി എസ് .ജയമോഹൻ ഉദ്ഘാടനം ചെയ്തു.കാപ്പക്സ് ചെയർമാൻ പി .ആർ .വസന്തൻ അനുസ്മരണ പ്രഭാഷണം നടത്തി.ആർ. രവീന്ദ്രൻ അദ്ധ്യക്ഷനായി.ആർ .ഗോപി, എ .അനിരുദ്ധൻ, വി .ദിവാകരൻ, വി .എസ് .രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.