phot
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ ഉറുകുന്ന് കനാൽ പാലത്തിലൂടെയെത്തിയ ഓട്ടോയിൽ നിയന്ത്രണം വിട്ട്ഇടിച്ച് കയറിയ പിക്കപ്പ് വാൻ

പുനലൂർ:കൊല്ലം-തിരുമംഗലം ദേശീയ പാതയിലൂടെ കടന്ന് വന്ന പിക്ക് അപ്പ് വാൻ ഓട്ടേ റിക്ഷയിൽ ഇടിച്ച് ഓട്ടോയിൽ സഞ്ചരിച്ചിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 7.50ന് ഉറുകുന്ന് കനാൽ പാലത്തിലായിരുന്നു അപകടം നടന്നത്.ഇടമൺ ഭാഗത്ത് നിന്ന് തെന്മല ഭാഗത്തേക്ക് പോയ ഓട്ടോ റിക്ഷയിലാണ് എതിർ ദിശയിൽ നിന്നെത്തിയ പിക്ക് അപ്പ് വാൻ നിയന്ത്രണം വിട്ട് ഇടിച്ച് കയറിയത്.