photo
വിദ്വാൻ ആർ.കാർത്തികേയൻ സ്മാരക പുസ്തക കോർണറിന്റെ ഉദ്ഘാടനം അഡ്വ: പി.വി.ശിവൻ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: തുറയിൽക്കുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാലയിൽ വിദ്വാൻ ആർ.കാർത്തികേയൻ സ്മാരക ബാലസാഹിത്യ പുസ്തക കോർണർ പ്രവർത്തനം ആരംഭിച്ചു. .അദ്ധ്യാപകനും സംസ്കൃത പണ്ഡിതനും വാഗ്മിയും തങ്കത്താലം മാസികയുടെ പത്രാധിപരുമായ ആർ.കാർത്തികേയന്റെ 42-ം ചരമ വാർഷികത്തോടനുബന്ധിച്ചായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. പുസ്തക കോർണറിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ബി.ശിവൻ നിർവഹിച്ചു. കേരള സാഹിത്യ അക്കാഡമി അംഗം ഡോ.സി.ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.ഡോ. ത്യാഗരാജൻ ഗ്രന്ഥശാലയ്ക്ക് 500 പുസ്തകങ്ങൾ സംഭാവന ചെയ്തു.ചടങ്ങിൽ ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് ബിജു തുറയിൽക്കുന്ന് ആദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.എം.ആൾഡ്രിൻ,​കരുനാഗപ്പള്ളി നഗരസഭാ ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ ഇന്ദുലേഖ, ഡോ.കെ. ത്യാഗരാജൻ, കെ.ധർമ്മരാജൻ, ഷാജഹാൻ വാഴേത്ത്, എം.സുഗതൻ, ജോസ് തട്ടാരത്ത്, രാഗേഷ് ശ്രീനി, ക്ലമന്റ്, രവീന്ദ്രൻ, പുരുഷോത്തമൻ, സത്യവ്രതൻ, ശശി, മേബിൾ എന്നിവർ പ്രസംഗിച്ചു.