ക​രു​നാ​ഗ​പ്പ​ള്ളി: തു​റ​യിൽ​ക്കു​ന്ന്​ കു​മാ​ര​നാ​ശാൻ സ്​മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യിൽ വി​ദ്വാൻ ആർ. കാർ​ത്തി​കേ​യൻ അ​നു​സ്​മ​ര​ണ​വും അ​ദ്ദേ​ഹ​ത്തി​ന്റെ സ്​മ​ര​ണ​യ്​ക്കാ​യി ബാ​ല​സാ​ഹി​ത്യ പു​സ്​ത​ക കോർ​ണ​റി​ന്റെ ഉ​ദ്​ഘാ​ട​നവും നടന്നു. അ​ദ്ധ്യാ​പ​ക​നും സം​സ്​കൃ​ത ​പ​ണ്ഡി​ത​നും വാ​ഗ്മി​യും ത​ങ്ക​ത്താ​ലം മാ​സി​ക​യു​ടെ പ​ത്രാ​ധി​പ​രു​മാ​യ ആർ. കാർ​ത്തി​കേ​യ​ന്റെ 42-ാം ച​ര​മ വാർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ച​ട​ങ്ങു​കൾ. താ​ലൂ​ക്ക്​ ലൈ​ബ്ര​റി കൗൺ​സിൽ പ്ര​സി​ഡന്റ്​ പി.ബി. ശി​വൻ പു​സ്​ത​ക കോർ​ണർ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി അം​ഗം. ഡോ. സി. ഉ​ണ്ണി​ക്കൃ​ഷ്​ണൻ അ​നു​സ്​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ത്യാ​ഗ​രാ​ജൻ ഗ്ര​ന്ഥ​ശാ​ല​യ്​ക്ക്​ 500 പു​സ്​ത​ക​ങ്ങൾ സം​ഭാ​വ​ന ചെ​യ്​തു. ഗ്ര​ന്ഥ​ശാ​ലാ വൈ​സ്​ പ്ര​സി​ഡന്റ്​ ബി​ജു തു​റ​യിൽ​ക്കു​ന്ന്​ അദ്ധ്യ​ക്ഷത വ​ഹി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ​മി​തി അദ്ധ്യ​ക്ഷ ഇ​ന്ദു​ലേ​ഖ, ഡോ. കെ. ത്യാ​ഗ​രാ​ജൻ, കെ. ധർ​മ്മ​രാ​ജൻ, ഷാ​ജ​ഹാൻ വാ​ഴേ​ത്ത്​, എം. സു​ഗ​തൻ, ജോ​സ്​ ത​ട്ടാ​ര​ത്ത്​, രാ​ഗേ​ഷ്​ ശ്രീ​നി, ക്ല​മന്റ്​, ര​വീ​ന്ദ്രൻ, പു​രു​ഷോ​ത്ത​മൻ, സ​ത്യ​വ്ര​തൻ, ശ​ശി എ​ന്നി​വർ സംസാരിച്ചു. സെ​ക്ര​ട്ട​റി ടി.എം. ആൾ​ഡ്രിൻ സ്വാ​ഗ​ത​വും ലൈ​ബ്രേ​റി​യൻ മേ​ബിൾ ന​ന്ദിയും പറഞ്ഞു.