കരുനാഗപ്പള്ളി: അമ്പലപ്പുഴ ക്ഷേത്രത്തിലെ വിജയകൃഷ്ണൻ എന്ന ആന ചരിഞ്ഞ സംഭവത്തിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കണമെന്ന് എ.എം.ആരിഫ് എം.പി. വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. പാപ്പാന്മാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ സത്യാവസ്ഥ വെളിവാകാൻ നിഷ്പക്ഷ അന്വേഷണത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്ന് മുഖ്യ വനപാലകന് അയച്ച കത്തിൽ എം.പി. സൂചിപ്പിച്ചു.