വരിഞ്ഞവിള: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലെ മുതിർന്ന അംഗവും വരിഞ്ഞവിള സെന്റ് മേരീസ് സ്കൂൾ സ്ഥാപക മാനേജരും വരിഞ്ഞവിള സെന്റ് ജോർജ് പള്ളി ട്രസ്റ്റിയുമായ വരിഞ്ഞവിള ബംഗ്ലാവിൽ വി.കെ. ജോർജ് മുതലാളിയുടെ ഭാര്യ സാറാക്കുട്ടി (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വരിഞ്ഞവിള സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിൽ. കോതമംഗലം ചീരതോട്ടത്തിൽ പരേതനായ യാക്കോബ് കോർ എപ്പിസ്കോപ്പയുടെ മകളാണ്. മക്കൾ: ഡെയ്സി ജോർജ്, ഷേർളി ജോർജ്, ഷേബാ ജോർജ്, ഫാ.കോശി ജോർജ് വരിഞ്ഞവിള, മറിയ മിനി ജോർജ്. മരുമക്കൾ: ജോൺസൺ മാത്യു, ബേബിക്കുട്ടി, അഡ്വ. സി.ബി. രാജു, സൂസൻ കോശി, ബാബു തോമസ്.