തഴവ: കുലശേഖരപുരത്ത് 21 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ കൊവിഡ് നിരീക്ഷണം കൂടുതൽ ശക്തമാക്കി.കഴിഞ്ഞ ദിവസം നടത്തിയ പരിശോധയിൽ ഒന്ന് ,പതിനഞ്ച് ,ഇരുപത്തിരണ്ട് വാർഡുകളിൽ ഒരാൾക്ക് വീതവും ,നാല്, പതിനാല് ,ഇരുപത് വർഡുകളിൽ മൂന്ന് പേർക്ക് വീതവും പതിനേഴാം വാർഡിൽ രണ്ട് പേർക്കും ,പത്തൊൻപത് ,ഇരുപത്തി ഒന്ന് വാാർഡുകളിൽ നാല് പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചു. 12 ന് പകൽ 1.30 ന് പുത്തൻ തെരുവ് അൽ സെയ്യിദ് സ്കൂൾ, 13 ന് പകൽ 12.30ന് കടത്തൂർ സബ് സെന്റർ ,14 ന് പകൽ 11.30 ന് പുതിയ കാവ് സംസ്കൃതം എൽ.പി.എസ്,​ 12.30 ന് ചമ്പകോട് യു. പി. എസ് ,17ന് പകൽ 12 .30 ന് കുലശേഖരപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ആർ.ടി.പി.സി.ആർ ടെെസ്റ്റ് ഉണ്ടായിരിക്കുമെന്ന് ഹെൽത്ത് ഇൻസ്ട്രക്ടർ സൂരജ് അറിയിച്ചു.