ഓയൂർ: മദ്യം നൽകി അബോധാവസ്ഥയിലാക്കി ബന്ധുവിനെ വെട്ടിക്കൊന്ന് ചാണകക്കുഴിയിൽ കുഴിച്ചിട്ട കേസിലെ പ്രതികളെ പൊലീസ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. ആറ്റൂർകോണം പള്ളി വടക്കതിൽ വീട്ടിൽ മുഹമ്മദ് ഹാഷിമിനെയാണ് (51) കൊലപ്പെടുത്തിയത്.
റിമാൻഡിലായിരുന്ന ഹാഷിമിന്റെ ബന്ധു ആറ്റൂർകോണം സുൽത്താൻ വീട്ടിൽ ഷറഫുദീൻ, ഇയാളുടെ സഹായി താമരക്കുടിയിൽ വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കൽ ചരുവിള വീട്ടിൽ നിസാം (47) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. നിസാമിനെ ഷറഫുദീന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഹാഷിമിന്റെ മൊബൈൽ ഫോൺ, രക്തം പുരണ്ട വസ്ത്രങ്ങൾ, മൺവെട്ടി, ടോർച്ച് എന്നിവ കണ്ടെടുത്തു.