photo

കൊല്ലം: അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ. കടയ്ക്കൽ മുരുക്കുമൺ സ്വദേശി രഞ്ജിത്ത് കൃഷ്ണനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ പേർക്കുള്ള മൂന്നര സെന്റ് ഭൂമി വിറ്റ് പണം വേണമെന്ന് രഞ്ജിത്ത് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് അമ്മ തയ്യാറായില്ല. തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴി രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.