photo

കൊല്ലം: പ്രണയം നടിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് വീഴ്പ്പുറം കണക്കൻകപ്പം ഗിഞ്ചി സ്വദേശി ഗജേന്ദ്രനെയാണ് (23) തെന്മല പൊലീസ് അറസ്റ്റ് ചെയ്തത്. തെന്മല ഇടപ്പാളയം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായിട്ടാണ് ഗജേന്ദ്രൻ അടുപ്പം സ്ഥാപിച്ചത്. പിന്നീട് വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.