കരുനാഗപ്പള്ളി : മാലുമേൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ മേടവിഷു മഹോത്സവവും സപ്താഹയജ്ഞവും ആരംഭിച്ചു. ഇന്ന് രാവിലെ 10 ന് നവഗ്രഹപൂജ, വൈകിട്ട് 5 ന് സർവൈശ്വര്യപൂജ, രാത്രി 8 ന് നൃത്തനൃത്യങ്ങൾ. നാളെ വൈകിട്ട് 4 ന് അവഭൃഥസ്‌നാനഘോഷയാത്ര. രാത്രി 8 ന് കുത്തിയോട്ട ചുവടും പാട്ടും. 13 ന് രാവിലെ 6.20ന് മാലുമേൽ പൊങ്കാല. 14ന് രാവിലെ 4.45ന് തിരുവാഭരണ ചാർത്ത്. 6.30ന് സോപാനസംഗീതം, 11 ന് കലശപൂജ, കളഭാഭിഷേകം, സർപ്പപൂജ,വൈകിട്ട് കെട്ടുകാഴ്ചയും ചെണ്ടമേളവും രാത്രി 7 ന് ഓട്ടൻതുള്ളൽ, 8 ന് ഭജൻസ് എന്നിവ ഉണ്ടാകുമെന്ന് ദേവസ്വംഭരണ സമിതി സെക്രട്ടറി വി.വിശ്വംഭരൻ പ്രസിഡന്റ് അനിൽകുമാർ തോമ്പിയിൽ, ജോയിന്റ് സെക്രട്ടറി കൃഷ്ണപിള്ള വല്ലാറ്റൂർ, പബ്ലിസിറ്റി കൺവീനർ ജി.സജീവ്, പൊങ്കാല കൺവീനർ എസ്.ശ്രീരാജ് എന്നിവർ അറിയിച്ചു.