തഴവ: ഗ്രാമ പഞ്ചായത്ത്, കുടുംബ ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൊവിഡ് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. പഞ്ചായത്തിലെ അഭയകേന്ദ്രത്തിൽ ബുധൻ, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയും വാക്സിനേഷൻ നടത്തും. 45ന് മുകളിൽ പ്രായമുള്ളവർ ആധാർ കാർഡുമായെത്തി വാക്സിനേഷന് എടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് അറിയിച്ചു.