കൊട്ടാരക്കര: കാർഷിക മേഖലയ്ക്ക് ഉണർവേകിയ വേനൽ മഴ കർഷകർക്ക് ആശ്വാസമായി. ചുട്ടുപൊള്ളുന്ന വേനലിൽ കൃഷികൾ മിക്കതും കരിഞ്ഞുണങ്ങിയത് കാർഷിക മേഖലയിൽ ആശങ്ക പടർത്തിയിരുന്നു. പിന്നാലെയാണ് കഴിഞ്ഞ പത്ത് ദിവസമായി ഇടവിട്ട ദിവസങ്ങളിൽ ഉണ്ടായ വേനൽ മഴ കർഷകർക്കും കാർഷിക വിളകൾക്കും ആശ്വാസമായി മാറിയത്. ചേനയും ചേമ്പും മരച്ചീനിയും കൃഷി ഇറക്കാനുള്ള സമയമായിരുന്നു. സാധാരണ കുംഭ മഴയുണ്ടാകുന്ന സമയത്തും വേനൽമഴ എത്താതിരുന്നത് കർഷകരെ ചിന്താക്കുഴപ്പത്തിലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കിട്ടിയ വേനൽ മഴ മണ്ണിനെ
മാത്രമല്ല ആശങ്കയിലാണ്ട കർഷക മനസുകളെയും ആർദ്രമാക്കിയിരിക്കുയാണ്.