waste

കൊട്ടാരക്കര: നഗരസഭാ പരിധിയിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ ഇനി പിടിവീഴും. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ കാമറാ കണ്ണുകൾ തയ്യാറായിട്ടുണ്ട്. പോരാത്തതിന് മോട്ടോർ വാഹന വകുപ്പും ഇനി മുതൽ ഉണർന്ന് പ്രവർത്തിക്കും. പൊതു സ്ഥലങ്ങളിലും നിരത്തുകളിലും മാലിന്യം വലിച്ചറിഞ്ഞ് കടന്ന് കളയുന്നവരെയും യാത്രക്കാരെ ഭയപ്പെടുത്തി റോഡിൽ ചീറിപ്പായുന്ന ഫ്രീക്കന്മാരെയും കയ്യോടെ പിടികൂടുക എന്ന ദൗത്യവുമായി മോട്ടാർവാഹന വകുപ്പ് കളത്തിലിറങ്ങി ക്കഴിഞ്ഞു.

സോഷ്യൽ എൻഫോഴ്സ്മെന്റ് പ്രോഗ്രാം

പൊതുജനങ്ങളുടെയും ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.സോഷ്യൽ എൻഫോഴ്സ്മെന്റ് പ്രോഗ്രാം എന്ന പേരിലാണ് അറിയപ്പെടുന്നത്. അറവുശാലകളിലെയും പൗൾട്രി ഫാമുകളിലെയും

മാലിന്യം രാത്രികാലങ്ങളിൽ ചാക്കിൽ കെട്ടി പൊതുനിരത്തുകളിലും

ജനവാസ കേന്ദ്രങ്ങളിലും തള്ളുന്നത് വളരെയധികം ആരോഗ്യ പ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്. പൊതുജനങ്ങളുടെ വ്യാപകമായ പരാതി പരിഹരിക്കുന്നതിനായിട്ടാണ് സോഷ്യൽ എൻഫോഴ്സ്മെന്റ് പ്രോഗ്രാം നടപ്പാക്കുന്നത്.

നടപടിയെടുക്കും

മാലിന്യം തള്ളുന്ന വാഹനങ്ങളുടെ വിവരങ്ങൾ ബന്ധപ്പെട്ടഉദ്യോഗസ്ഥരെഅറിയിച്ചാൽ ആ വാഹനങ്ങൾ നിരീക്ഷിക്കുകയുംവാഹനം കണ്ടെത്തി പിടികൂടി തുടർ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് കൊട്ടാരക്കര ആർ.ടി.ഒ അറിയിച്ചു. വാഹനം പിടിച്ചെടുക്കൽ ,​ലൈസൻസ് റദ്ദാക്കൽ, പിഴ ഈടാക്കൽ എന്നിവ കൂടാതെ തുടർ നടപടികൾക്കായി കേസ് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്യും.