കൊല്ലം: ഡ്രൈ ഫ്രൂട്ട്സ് വിപണനരംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ത്വയ്‌ബ കാഷ്യൂസിന്റെ പുതിയ സംരംഭമായ കൻസ ഡേറ്റ്സിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് എം. നൗഷാദ് എം.എൽ.എ മാടൻനടയിൽ നിർവഹിക്കും. വിദേശ രാജ്യങ്ങളിലെ തോട്ടങ്ങളിൽ നിന്ന് ഫ്രഷ് പഴവർഗങ്ങളും ഈന്തപ്പഴവും ഇറക്കുമതി ചെയ്ത് ഉപഭോക്താക്കൾക്ക് മൊത്തവിതരണ വിലയിൽ വില്പന നടത്തുകയാണ് ലക്ഷ്യമെന്ന് ഡയറക്ടർ മിൻഹാജ്, മാനേജർ അൻസൻ, കൺസൾട്ടന്റ് അൽഫിൽ റഷീദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉപഭോക്താക്കൾക്ക് ഒരു കിലോ മുതൽ വാങ്ങുന്ന എല്ലാ വസ്തുക്കൾക്കും മൊത്തവില മാത്രമേ ഈടാക്കുകയുള്ളൂ. ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന പ്രതിദിന നറുക്കെടുപ്പ് വിജയികൾക്ക് ഗിഫ്ട് ബോക്സ് സമ്മാനമായി നൽകുമെന്നും ഇവർ അറിയിച്ചു.