കൊല്ലം: പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ മരണമടഞ്ഞ കൊല്ലം എ.ആർ. ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന സജി സെബാസ്റ്റ്യനെ അനുസ്മരിച്ചു.
കൊല്ലം എ.ആർ ക്യാമ്പിൽ തയ്യാറാക്കിയ പ്രത്യേക രക്തസാക്ഷി മണ്ഡപത്തിൽ സി. ബ്രാഞ്ച് അസി. കമ്മിഷണർ ഇ.പി. റെജി പുഷ്പാർച്ചന നടത്തി. പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജിജു സി. നായർ, ട്രഷറർ എസ്. ഷഹീർ, എസ്.ഐ ക്യു.എം. നെൽസൺ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ.എസ്. നെരൂദ, സി. വിമൽകുമാർ, പ്രവീൺ, എം.ജെ. ബിജോയ് തുടങ്ങിയവർ പങ്കെടുത്തു.