കല്ലുവാതുക്കൽ: കല്ലുവാതുക്കൽ ലൈബ്രറി ആൻഡ് സ്പോർട്സ് ക്ലബിന്റെയും ഷാവോലിൻ കുങ്ഫു സ്കൂൾ ഒഫ് മാർഷൽ ആർട്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ആയോധന കലകളായ കുങ്ഫു, കിക് ബോക്സിങ്, വുഷു, മൈതായ് എന്നിവയുടെ പരിശീലനം കല്ലുവാതുക്കൽ ലൈബ്രറി ആൻഡ് സ്പോർട്സ് ക്ലബിൽ ആരംഭിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ കെ. മുരളീധരക്കുറുപ്പ് പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഡി.എൽ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ.പി. ശശിധരക്കുറുപ്പ്, കായികവേദി കൺവീനർ അമൽ കിച്ചു എന്നിവർ സംസാരിച്ചു. എം. മനേഷ് സ്വാഗതവും പറഞ്ഞു. കുങ്ഫു ഇന്ത്യൻ ചീഫ് ഇൻസ്ട്രക്ടറും എക്സാമിനറുമായ കെ.ആർ. സജി, വനിതാ പരിശീലക ഷീബാസജി എന്നിവരാണ് ക്ളാസ് നയിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ് നടത്തുന്നത്.