പടിഞ്ഞാറേക്കല്ലട: പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാൻഡ് ഫോൺ ഇനി പ്രവർത്തിക്കും. ആറു മാസത്തിലധികമായി പ്രവർത്തനരഹിതമായിരുന്ന ബി.എസ്.എൻ.എൽ ലാൻഡ് ഫോൺ ശരിയാക്കി. ലാൻഡ് ഫോൺ പ്രവർത്തനരഹിതമായതിനാൽ നിരവധിയാളുകൾ ബുദ്ധിമുട്ടിലാണെന്ന വാർത്ത ഇന്നലെ കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു. അതോടെ മണിക്കൂറുകൾക്കകം പരാതി പരിഹരിച്ചു. മാസങ്ങളായി നിരവധി തവണ ഫോണിലൂടെയും കത്ത് മുഖേനയും ആശുപത്രി ജീവനക്കാർ പരാതിപ്പെട്ടിട്ടും ഫലമില്ലാതെ കിടക്കുകയായിരുന്നു. ഫോൺ ശരിയായതിനെ തുടർന്ന് ഇനി മുതൽ 04762967004 എന്ന നമ്പരിൽ പൊതുജനങ്ങൾക്ക് കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അമൃത്. എസ്. വിഷ്ണു അറിയിച്ചു.