sajin

പുത്തൂർ: യുവാവിനെ വീടിന് സമീപത്തെ റബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തേവലപ്പുറം ആലിൻകുന്നിൻപുറം സുധാ മന്ദിരത്തിൽ പരേതരായ പവിത്രൻ (അനി)- സുധ ദമ്പതികളുടെ മകൻ സജിനാണ് (32) മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരൻ: ഷൈൻ. പുത്തൂർ പൊലീസ് കേസെടുത്തു.