ശാസ്താംകോട്ട: ഹോമിയോപ്പതി ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. ശാസ്താംകോട്ട ആയുഷ് ഹോളിസ്റ്റിക് സെന്ററിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത പ്രതിരോധ മരുന്നുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.രജനി അദ്ധ്യക്ഷത വഹിച്ചു. വിവിധ രോഗങ്ങൾക്ക് ആവശ്യമായ ലേപനങ്ങളും ചൂർണങ്ങളും കൂടാതെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ മരുന്നുകളും നൽകി. കൊവിഡ് രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ എടുക്കേണ്ട മുൻകരുതൽ, പ്രതിരോധ, ബോധവത്ക്കരണപ്രവർത്തനങ്ങളെ കുറിച്ച് അവബോധ ക്ലാസ് ആയുർവേദ ഡോ. പി. ജി.ശ്രീജിത്ത് , സിദ്ധ ഡോ. ശരണ്യ ആർ. രാജ് എന്നിവർ നയിച്ചു. ഹോമിയോ ഡോ. ആശ വി. ശശി മുൻ വാർഡ് അംഗം എസ്. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.