c

കൊല്ലം: അഞ്ചാലുംമൂട് തൃക്കടവൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 12ന് രാവിലെ 10 മുതൽ കൊവിഡ് പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. തിരഞ്ഞെടുപ്പ് ചുമതലകളിലുണ്ടായിരുന്ന ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, ഹരിതകർമ്മസേന അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബൂത്ത് ഏജന്റുമാർ, പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർ തുടങ്ങിയവർക്കാണ് കൊവിഡ് പരിശോധന നടത്തുന്നതെന്ന് മെഡിക്കൽ ഓഫീസർ ഡോ. ടി. ലസിത അറിയിച്ചു.