ശാസ്താംകോട്ട: കേരളാ കോൺഗ്രസ് (എം)ചെയർമാനും മുൻ മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ രണ്ടാമത്തെ ചരമ വാർഷിക ദിനം കാരുണ്യദിനമായി കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ആചരിച്ചു. ജില്ലാ പ്രസിഡന്റ്‌ വഴുതാനത്ത് ബാലചന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ കല്ലട ആർ. രവീന്ദ്രൻ പിള്ള അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ഇഞ്ചക്കാട് രാജൻ, അഡ്വ .ഇ. എം. കുഞ്ഞുമോൻ, കല്ലട ക്ളീറ്റസ്, മാണിക്കൽ രാമകൃഷ്ണൻ, സീനാനെൽസൺ, ജോസ്മത്തായി, അശ്വനികുമാർ, രാധാകൃഷ്ണകുറുപ്പ്, വാറൂർഷാജി, കുഞ്ഞുമോൻപുതിവിള തുടങ്ങിയവർ പ്രസംഗിച്ചു.