കൊല്ലം: എഴുത്തുകൂട്ടം ജില്ലാ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കാെല്ലം വൈ.എം.സി.എയിലെ കെ.ജി. ഫിലിപ്പ് ഹാളിൽ നടക്കും. ഡെപ്യൂട്ടി മേയർ കൊല്ലം മധു, കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, ജോൺ റിച്ചാർഡ്, നജാ ഹുസൈൻ, ഫമിത അനിൽകുമാർ, രശ്മി സജയൻ, പി. ശിവപ്രസാദ്, വീണ എഡ്വിൻ, ബി. ലേഖ, മഞ്ജിലാൽ, അനാമിക, ഫാ. ആൻഡ്രൂസ് എന്നിവർ സംസാരിക്കും. സാഹിത്യ മേഖലയിലെ പ്രതിഭകൾ പങ്കെടുക്കും.