gopa

ശാസ്താംതാംകോട്ട: ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ശൂരനാട് വടക്ക് ആനയടി ശങ്കരവിലാസം ബംഗ്ലാവിൽ ഗോപാലകൃഷ്ണപിള്ളയാണ് (73) മരി ച്ചത്. ഇന്നലെ വൈകിട്ട് 3.45 ഓടെ ആനയടി പാലത്തിന് സമീപമായിരുന്നു അപകടം. കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കമലമ്മ. മക്കൾ: സജീവ്, രാജീവ്, സിത്താര. മരുമക്കൾ: റീന, സ്വപ്ന, രഞ്ജിത്ത്.