കുണ്ടറ: കുമ്പളം സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമിയിലെയുംചിറ്റുമല സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെയും പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ലൈറ്റിംഗ് ലാമ്പ് പ്രോഗ്രാം ശ്രദ്ധേയമായി. ഇന്ത്യൻ നേവി അസിസ്റ്റന്റ് എൻജിനിയർ ഓഫീസർ ലെഫ്റ്റനന്റ് ജെ.എസ്. കണ്ണനുണ്ണി ഉദ്ഘാടനം നിർവഹിച്ചു. കിഴക്കേക്കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെന്റ് സ്റ്റീഫൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. വൈ. തോമസ്, വലിയവിള ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ്, സെക്രട്ടറി സ്മിതാ രാജൻ, ഈസ്റ്റ് കല്ലട പൊലീസ് ഇൻസ്പെക്ടർ അഭിലാഷ്, വാർഡ് മെമ്പർ സജിലാൽ, സ്കൂൾ പ്രിൻസിപ്പൽമാരായ ലേഖ പവനൻ, രേവതി പ്രവീൺ, പ്രവീൺ കുമാർ, പി.ടി.എ പ്രസിഡന്റ് ഷിബുകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സെന്റ് മൈക്കിൾ ദേവാലയത്തിലെ ഇടവക വികാരി ഫാ. ജോസ് സെബാസ്റ്റ്യനെ ആദരിച്ചു.