കൊട്ടാരക്കര: ശ്രീമഹാദേവർ ക്ഷേത്രത്തിലെ മീന ഉതൃട്ടാതി മഹോത്സവത്തിന് ഇന്ന് കൊടിയേറും. 18ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 8ന് മഹാപൂജ,വൈകിട്ട് 7ന്

കൊടിയേറ്റ്, രാത്രി 9ന് തെയ്യംതിറ. നാളെ രാത്രി 8.30ന് ഭക്തിഗാനസുധ,

13ന് രാത്രി 7ന് പ്രഭാഷണം, 8.30ന് ചാക്യാർകൂത്ത്.14ന് രാത്രി 7ന് പ്രഭാഷണം, 8.30ന് ഭക്തികീർത്തനം, 15ന് രാത്രി 7ന് പ്രഭാഷണം, 16ന് രാവിലെ 10.30ന് കലശപൂജ,പാലഭിഷേകം, രാത്രി 7ന് തിരുവാതിരക്കളി, 17ന് രാത്രി 10ന് പള്ളിവേട്ട.18ന് രാവിലെ 8ന് കൊടിയിറക്ക്,10ന് ആറാട്ട്, ഉത്സവ ചടങ്ങുകൾ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും നടക്കുന്നതെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വിനായക എസ്.അജിത്കുമാർ സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ എന്നിവർ അറിയിച്ചു.