കൊല്ലം: ജില്ലാ നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലോക് അദാലത്തിൽ ജില്ലയിൽ 683 കേസുകൾ തീർപ്പാക്കി. ആറരക്കോടിയോളം രൂപയുടെ വ്യവഹാരങ്ങളാണ് തീർപ്പായത്. ജില്ലയിലെ വിവിധ താലൂക്ക് ആസ്ഥാനങ്ങളിലെ കോടതി സെന്ററുകളിലായി ഇരുപത്തിയഞ്ചോളം ബൂത്തുകളിലാണ് അദാലത്ത് നടന്നത്.
കൊല്ലം ജില്ലാ കോടതി ആസ്ഥാനത്ത് നടന്ന അദാലത്തിന് കൊല്ലം ജില്ലാ ജഡ്ജി പി.കൃഷ്ണകുമാർ, അഡീഷണൽ ജില്ലാ ജഡ്ജി എൻ. ഹരികുമാർ, ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി ഡോണി തോമസ് വർഗീസ് എന്നിവർ നേതൃത്വം നൽകി. താലൂക്ക് തലത്തിൽ നടന്ന അദാലത്തിന് അതാത് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാന്മാർ നേതൃത്വം നൽകി.