കൊല്ലം: ഗാന്ധിഭവൻ സ്റ്റഡി സെന്ററിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള സ്റ്റെഡ് കൗൺസിൽ ഡിപ്ളോമ ഇൻ ഇന്ത്യൻ മ്യൂസിക് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഇന്ന് നടക്കും. വൈകിട്ട് 3ന് ഓടനാവട്ടം ജോർജ്ജ് മെമ്മോറിയൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര നടൻ പ്രേംകുമാർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ബിനോജിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, ഗാന്ധിഭവൻ കലാസാംസ്കാരിക കേന്ദ്രം കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, ഗാന്ധിഭവൻ സ്റ്റഡി സെന്റർ എക്സി.ഡയറക്ടർ സി.ശിശുപാലൻ, സംഗീത സംവിധായകൻ രാജൻ കോസ്മിക്, ബംസിധൻ എന്നിവർ സംസാരിക്കും.