പത്തനാപുരം: ലോക ആരോഗ്യ ദിനത്തിൽ ജീവനം കാൻസർ സൊസൈറ്റിയുടെ കാൻസർ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അർബുദ വിമുക്ത കേരളം എന്ന ലക്ഷ്യം മുൻനിറുത്തി ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പുന്നലയിൽ നടന്ന ഓറൽ കാൻസർ ബോധവത്ക്കരണ ക്ലാസ് പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ജയൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. പത്തനാപുരം താലൂക്ക് ആശുപത്രി ദന്തൽ സർജൻ ഡോ.എസ്. പ്രശാന്ത് ബോധവത്ക്കരണ ക്ലാസ് നയിച്ചു. ജീവനം പ്രസിഡന്റ് പി.ജി. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ , ഭാരവാഹികളായ ജോജി മാത്യു ജോർജ് , ആർ.ഗോപാലൻ , എസ്.ശ്യാമവർണ്ണൻ.ഡി,പ്രേംരാജ്,മണികണ്ഠൻ എന്നിവർ സംസാരിച്ചു.