c

കൊല്ലം: റോട്ടറി ക്ലബ് ഒഫ് കൊല്ലം ബൈപ്പാസ് സിറ്റിയും മങ്ങാട് പി.എച്ച്.സിയും സംയുക്തമായി 12 മുതൽ 30 വരെ (തിങ്കൾ,​ ചൊവ്വ,​ വ്യാഴം,​ വെള്ളി,​ ശനി ദിവസങ്ങളിൽ)​ മങ്ങാട് റോട്ടറി കമ്മ്യൂണിറ്റി സെന്ററിൽ സൗജന്യ കൊവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. 12ന് രാവിലെ 8.30ന് കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. മങ്ങാട് പി.എച്ച്.സി മെഡിക്കൽ ഒാഫീസർ ഡോ. സീമ,​ കൗൺസിലർമാരായ ഗിരീഷ്,​ സാബു,​ റോട്ടറി ക്ലബ് ഒഫ് കൊല്ലം ബൈപ്പാസ് സിറ്റി മുൻ അസിസ്റ്റന്റ് ഗവർണറും നിലവിലെ പ്രസിഡന്റുമായ റൊട്ടേറിയൻ എസ്.ആ‍ർ. സജീവ്,​ മുൻ അസിസ്റ്റന്റ് ഗവർണറും നിലവിലെ സെക്രട്ടറിയുമായ റൊട്ടേറിയൻ മനോജ്,​ ട്രഷറർ റൊട്ടേറിയൻ രാജുലാൽ,​ സോൺ അസിസ്റ്റന്റ് ഗവർണ‍ർ റൊട്ടേറിയൻ ടി.എം. ഗോപൻ നായർ,​ ക്ലബ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുക്കും. 45ന് മുകളിൽ പ്രായമുള്ളവർ ആധാർ കാർഡുമായെത്തിയാൽ അവിടെവച്ചുതന്നെ ഒാൺലൈൻ രജിസ്ട്രേഷൻ നടത്തി വാക്സിനെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0474 2707988,​ 9447035556, 9447073330,​ 9387156498.