കൊല്ലം: പ​ടി​ഞ്ഞാ​റേ​ ​ക​ല്ല​ട​ ഗ്രാമ പഞ്ചായത്ത് വഴി നൽകിയ കിടാരികൾക്ക് പകർച്ചവ്യാധിയുണ്ടെന്നും നിരവധി പശുക്കൾ ചത്തെന്നുമുള്ള വാർത്ത രാഷ്ട്രീയ പ്രേരിതവും അടിസ്ഥാന രഹിതവുമാണെന്ന് പടി.കല്ലട വെറ്ററിനറി ഡിസ്പെൻസറിയിലെ വെറ്ററിനറി സർജൻ ‌ഡോ. എ.ആർ. ദീപ്തി അറിയിച്ചു. കർഷകരിൽ ഭീതി പടർത്തുന്ന രീതിയിലാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾ. തെറ്റായ വാർത്ത വന്നതിനെ തുടർന്ന് ചുറ്റുപാടുമുള്ള കന്നുകാലികളുടെ രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് നൽകിയിരിക്കുകയാണ്. വാർത്തയിൽ പരാമർശിക്കുന്ന ചത്ത പശു പഞ്ചായത്ത് വഴി നൽകിയതല്ല. കന്നുകാലികൾക്ക് രോഗമുണ്ടെന്ന് പഞ്ചായത്തിലോ ഡിസ്പെൻസറിയിലോ ഒരു പരാതിപോലും ലഭിച്ചിട്ടില്ലെന്നും ഡോ. എ.ആർ. ദീപ്തി വ്യക്തമാക്കി.