c
കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കൊല്ലം ബീച്ചിലെത്തിയവരെ പൊലീസ് തിരിച്ചയയ്ക്കുന്നു ഫോട്ടോ: ഡി. രാഹുൽ

നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

കൊല്ലം: കൊവിഡിന്റെ രണ്ടാംവരവിനെ പിടിച്ചുകെട്ടാൻ പൊലീസും ആരോഗ്യവകുപ്പും നിയന്ത്രണങ്ങൾ കർശനമാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പോളിംഗ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവരെയാണ് പ്രധാനമായും സ്രവ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. പ്രതിദിനം ജില്ലയിൽ മാത്രം 20, 000 പേർക്കെങ്കിലും വാക്സിൻ നൽകാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

തുറമുഖങ്ങളിൽ നിയന്ത്രണത്തിന് സാദ്ധ്യത

നീണ്ടകര, ശക്തികുളങ്ങര, തങ്കശേരി, വാടി മത്സ്യബന്ധന തുറമുഖങ്ങളിൽ നേരത്തേയുണ്ടായിരുന്ന നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തിയേക്കും. മതിപ്പ്, ലേലം എന്നിവ ഒഴിവാക്കി നിശ്ചിത വില നിർണയിച്ച് കച്ചവടക്കാർക്ക് നൽകുന്ന തരത്തിലായിരുന്നു മുൻപ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. വീട്ടാവശ്യത്തിന് മത്സ്യം വാങ്ങാനെത്തുന്നവർക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന യോഗത്തിൽ ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടായേക്കും.

വാക്സിൻ വിതരണം

1. 45 വയസിന് മുകളിലുള്ളവർ വാക്സിൻ സ്വീകരിക്കണം
2. അതിനായി ബോധവത്‌കരണം നടത്തും
3. അവശ്യ സർവീസ് മേഖലയിൽ പണിയെടുക്കുന്നവർക്കും വാക്സിൻ സ്വീകരിക്കാം
4. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ആധാർ കാർഡുമായി വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി രജിസ്റ്റർ ചെയ്യാം

വാക്സിനേഷൻ സെന്ററുകൾ

1. പ്രാഥമികാരോഗ്യ കേന്ദ്രം
2. സാമൂഹികാരോഗ്യ കേന്ദ്രം
3. താലൂക്ക്, ജില്ലാ ആശുപത്രികൾ
4. ആശ്രാമം ഹോക്കി സ്റ്റേഡിയം
5. കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയം

നിയന്ത്രണങ്ങൾ

1. മാസ്ക്, ഫേസ് ഷീൽഡ് എന്നിവ നിർബന്ധം
2. വ്യാപാര സ്ഥാപനങ്ങളിൽ സാനിറ്റൈസർ, സന്ദർശക രജിസ്റ്റർ നിർബന്ധം
3. പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഹാളിനുള്ളിൽ പരമാവധി 100 പേർ
4. സാമൂഹിക അകലം കർശനമായും പാലിച്ചിരിക്കണം
5. പൊതുസ്ഥലങ്ങളിൽ പുകവലി, മുറുക്ക് തുടങ്ങിയവ പാടില്ല