ഓച്ചിറ: വവ്വാക്കാവ് എ.എം കോളേജ് ഒഫ് ഫാർമസിയിൽ ക്യു.ആർ.എസ് വെൽനസ് ഫിസിയോ സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കേരളാ ഗവർണർ ആരിഫ് മുഖമ്മദ് ഖാൻ ഓൺലൈനിൽ നിർവഹിക്കും. കഠിനമായ വേദനകൾക്ക് ഫലപ്രദമാണ് ക്യു.ആർ.എസ് ചികിത്സാരീതി. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാമിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഡോ. പി.വി മജീദ് സ്വാഗതം ആശംസിക്കും. യോഗത്തിൽ കെ.പി മുഹമ്മദ്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടുംപുറത്ത് നാസർ, ഗ്രാമപഞ്ചായംഗം ദീപക് ശിവദാസ്, രാജൻ. പി. തൊടിയൂർ തുടങ്ങിയവർ സംസാരിക്കും. പ്രിൻസിപ്പൽ എസ്. ഷഫിക്ക് നന്ദി പറയും.