ഓടനാവട്ടം: വെളിയം പഞ്ചായത്തിൽ ഇന്ന് മുതൽ മേയ് 17വരെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടക്കും. ചെറുകരക്കോണം സബ് സെന്ററിൽ ഇന്ന് രാവിലെ 9ന്,മാരൂർ, 10.30നു മുട്ടറ, 12ന് മണികണ്ഠേശ്വരംവാർഡ് അംഗങ്ങളുടെയും 19ന് കട്ടയിൽ പാലയ്‌ക്കോട്ട് ദേവി ക്ഷേത്രം വക ഹാളിൽ രാവിലെ 9ന് കുടവട്ടൂർ, 10.30.ന് അമ്പലത്തുംകാല, ഉച്ചയ്ക്ക് 12ന് കട്ടയിൽ വാർഡുകളിൽ ഉള്ളവർക്കും 26ന് വിവേകോദയം യു .പി സ്കൂളിൽ രാവിലെ 9 ന് കൊട്ടറ, 10.30ന് കലയ്കോട് വാർഡ് അംഗങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകും.
മേയ് 3ന് വെളിയം വെൽഫയർ യു .പി. എസിൽ രാവിലെ 9ന് വെളിയം കോളനി, 10.30ന് പരുത്തിയിറ 12ന് വെളിയം ടൗൺ, എന്നീ വാർഡുകളിൽ ഉള്ളവർക്കും, 10ന് കായില എസ്.കെ. വി .യു .പി എസിൽ രാവിലെ 9ന് കായില, 11ന് മാലയിൽ വാർഡുകളിൽ ഉള്ളവർക്കും കുത്തിവയ്പ് നൽകും.
മേയ് 17ന് പടിഞ്ഞാറ്റിങ്കര സബ് സെന്ററിൽ രാവിലെ 9ന് ആരൂർകോണം, 10.30ന് വെളിയം പടിഞ്ഞാറ്റിങ്കര എന്നീ വാർഡുകാർക്കും ശേഷിക്കുന്ന ചെപ്ര, വാപ്പാല, കളപ്പില, ഓടനാവട്ടം വാർഡുകളിൽ ഉള്ളവർക്ക് വാപ്പാല പി .എച്ച്. സിയിൽ നിന്ന് കൊവിഡ് പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കാവുന്നതാണ്.
45വയസിന് മേൽ പ്രായമുള്ളവർ cowin. gov. in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് കുത്തിവയ്പ് സ്വീകരിക്കണമെന്ന് വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ് അറിയിച്ചു.