കൊല്ലം: ആശ്രാമം ലിങ്ക് റോഡിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി. മുണ്ടയ്ക്കൽ, തെക്കേവിള പെരുമ്പള്ളി തൊടിയിൽ വീട്ടിൽ ബിബിൻ പെരേര (33), പരവൂർ കോങ്ങാൽ സ്വഹർ- വയലിൽ പുത്തൻവീട്ടിൽ സന്തോഷ് (51) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഏഴിന് രാത്രി ലിങ്ക് റോഡിൽ വച്ച് രാഹുൽ എന്ന യുവാവിനെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്.
മറ്റു പ്രതികളായ പരവൂർ കൂനയിൽ വാറുവിള വീട്ടിൽ ജയൻ (24), ഇരവിപുരം ആരതി ഭവനിൽ സുജിത്ത് (33) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം എ.സി.പി ടി.ബി. വിജയന്റെ നേത്യത്വത്തിൽ ഈസ്റ്റ് എസ്.എച്ച്.ഒ ഷാഫി, എസ്.ഐമാരായ ദിൽജിത്ത്, രാജ്മോഹൻ, ജയലാൽ, സി.പി.ഒമാരായ സുനിൽ കുമാർ, അഭിലാഷ്, രാജഗോപാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.