കൊല്ലം: ജില്ലയിൽ വോട്ടിംഗ് ശതമാനത്തിൽ ഏറ്റവും കുറവ് പുനലൂർ മണ്ഡലത്തിലാണെങ്കിലും ഏറ്റവും കുറച്ചുപേർ വോട്ട് രേഖപ്പെടുത്തിയത് ഇരവിപുരത്തായിരുന്നു. 1,42,805 പേർ വോട്ടുചെയ്ത പുനലൂരിൽ 69.38 ശതമാനമായിരുന്നു പോളിംഗ്. ഇരവിപുരം മണ്ഡലത്തിൽ വോട്ടിട്ടത് 1,24,302 പേരാണ്. പോളിംഗ് 70.69 ശതമാനവും.
വോട്ടിംഗ് ശതമാനത്തിലും വോട്ടുചെയ്തവരുടെ എണ്ണത്തിലും കരുനാഗപ്പള്ളി തന്നെയാണ് മുന്നിൽ. 1,68,108 പേരാണ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയത്. 78.55 ശതമാനം പോളിംഗുമുണ്ട്. ജില്ലയിൽ ആകെയുള്ള 21,35,850 വോട്ടർമാരിൽ 15,62,748 പേരാണ് വോട്ടുചെയ്തത്.
(മണ്ഡലം, ആകെ വോട്ടർമാർ, വോട്ടു ചെയ്തവർ)
1. കരുനാഗപ്പള്ളി: 2,13,993 -1,68,108
2. ചവറ: 1,81,640 -1,38,418
3. കുന്നത്തൂർ: 2,061,17-1,55,353
4. കൊട്ടാരക്കര: 2,005,87- 1,450,81
5. പത്തനാപുരം: 1,842,82-1,32,910
6. പുനലൂർ: 2,058,30 -1,42,805
7. ചടയമംഗലം: 2,009,00-1,42,432
8. കുണ്ടറ: 2,059,47 -1,52,284
9. കൊല്ലം: 1,760,41 -1,27,163
10. ഇരവിപുരം: 1,75,832 -1,24,302
11. ചാത്തന്നൂർ: 1,84,661 -1,33,892