കരുനാഗപ്പള്ളി: തഴവാ തെക്കുംമുറി വല്യത്ത് ശ്രീഭദ്രാഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാനന്തരമുള്ള നാലാമത് വാർഷികോത്സവം ഇന്ന് നടക്കും. തന്ത്രി മുഖ്യൻ ക്ടാക്കോട്ടില്ലം എസ്.നീലകണ്ഠൻ പോറ്റിയും ക്ഷേത്ര തന്ത്രി പടിഞ്ഞാറ്റിടത്ത്മഠം എസ്.ഹരിഗോവിന്ദ് നമ്പൂതിരിയും ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഇന്ന് രാവിലെ 5മണിക്ക് നിർമ്മാല്യം, അഭിഷേകം. 5.30 ന് ഗണപതിഹോമം,രാവിലെ 6.30ന് കലംപൊങ്കൽ, 9.30 മുതൽ പടിപ്പുരപ്പറ, 10ന് കലശപൂജകൾ,നൂറുംപാലും. ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം, രാത്രി 7ന് ദീപാരാധന, ദീപക്കാഴ്ച,8.45ന് അത്താഴപൂജ, നടഅടപ്പ് എന്നിവ നടക്കും.