mayannad-railway-stattion
ഡി.വൈ.എഫ്.ഐ പ്രവർത്തകർ മയ്യനാട് റെയിൽവേ സ്റ്റേഷൻ ശുചീകരിക്കുന്നു

മയ്യനാട്: മാലിന്യം കുന്നുകൂടിയ മയ്യനാട് റെയിൽവേ സ്റ്റേഷൻ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലും ടിക്കറ്റ് കൗണ്ടറിന് മുന്നിലെ ഹാളിലും പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ കുന്നുകൂടിയതോടെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുന്നിട്ടിറങ്ങിയത്. സച്ചിൻ ദാസ്,സുർജിത്ത് സുനിൽ, റോജിഷ് റോയി തുടങ്ങിയവർ നേതൃത്വം നൽകി.

കൊവിഡിനെ തുടർന്ന് പ്രവർത്തനരഹിതിന് പിന്നാലെ മയ്യനാട് റെയിൽവേ സ്റ്റേഷൻ സാമൂഹ്യവിരുദ്ധരുടെ താവളമായതായി റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് കെ. നജിമുദ്ദീൻ, സെക്രട്ടറി റോജി രവീന്ദ്രൻ എന്നിവർ ആരോപിച്ചു.