പൊലിക്കോട്: കേരള സ്റ്റേറ്റ് പെൻഷണേഴ്സ് അറയ്ക്കൽ യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം ജി. രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. ടി.പി. സജീവ് അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ ബ്ലോക്ക് സെക്രട്ടറി ഗോപാലകൃഷ്ണപിള്ള സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി ജഗൻ പ്രസാദ്, കെ.സി. സത്യകുമാർ, വൈ. തങ്കച്ചൻ, എം.എസ്. ബഷീർ, മേഴ്സി ലോനപ്പൻ, ഉണ്ണികൃഷ്ണൻ നായർ, എൽ. വർഗീസ് എന്നിവർ സംസാരിച്ചു പി. വാസുദേവൻ സ്വാഗതവും സുശീലൻ നായർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി എൽ. വർഗീസ് (പ്രസിഡന്റ്), ജഗൽ പ്രസാദ് (സെക്രട്ടറി), ത്യാഗരാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.