പത്തനാപുരം: ആരും നോക്കാനിലാതെ ദുരിതജീവിതം നയിച്ചിരുന്ന രോഗികളായ വൃദ്ധ ദമ്പതികളെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. നെടുമ്പന സ്വദേശിയായ ശിവദാസൻ (74), ഭാര്യ അമ്മിണി (68) എന്നിവരെയാണ് നെടുമ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കുമാരി, വ്യവസായിയായ നാസിമുദ്ദീൻ എന്നിവർ ചേർന്ന് ഗാന്ധിഭവനിൽ എത്തിച്ചത്.
മകൻ മരണപ്പെട്ട ഇവരെ സംരക്ഷിക്കാൻ മരുമകൾക്ക് കഴിയാതെയായി. മകളെക്കുറിച്ച് അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് ഗാന്ധിഭവൻ ഇരുവർക്കും സംരക്ഷണം നൽകിയത്. മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്‌നങ്ങളുള്ള ഇരുവർക്കും അധികൃതർ വൈദ്യസഹായവും ലഭ്യമാക്കി.