sureendran-kadekkode

കൊല്ലം: ശ്രേഷ്ഠ ഭാഷാ മലയാളം ശാസ്ത്ര, കലാ, സാഹിത്യ, സാംസ്കാരിക വേദിയുടെ 2020ലെ ബഹുസ്വരതാ സാഹിത്യ പുരസ്കാരത്തിന് സുരേന്ദ്രൻ കടയ്ക്കോടിന്റെ 'മനുഷ്യർ ഒരു കുലം' എന്ന ലേഖന സമാഹാരം തിരഞ്ഞെടുത്തതായി സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഉണ്ണി പുത്തൂർ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊല്ലം പ്രസ് ക്ലബ് ഹാളിൽ നാടകാചാര്യൻ പോൾരാജ് പൂയപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രശസ്ത ചലച്ചിത്ര പത്രപ്രവർത്തകൻ പല്ലിശേരി അവാർഡ് സമ്മാനിക്കും. ഇടമൺ സുജാതൻ, പന്തളം പ്രഭ, ജി. വിജയൻ കല്ലട, നന്ദശ്രീ കൊല്ലം എന്നിവർ സംസാരിക്കും.