പുനലൂർ:എസ്.എൻ.ഡി.പി യോഗം വന്മള 4561ാംനമ്പർ ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ പഠന ക്ലാസ് ആരംഭിച്ചു.കുട്ടികളിൽ ഗുരുദേവ ദർശനങ്ങൾ പകർന്ന് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പഠന ക്ലാസ് ആരംഭിച്ചിരിക്കുന്നത്.ശാഖ പ്രസിഡന്റ് മധുസൂദനൻ, വൈസ് പ്രസിഡന്റ് ശേഖർ, സെക്രട്ടറി മനോജ് ഗോപി, യൂണിയൻ പ്രതിനിധി ശിവാനന്ദൻ തുടങ്ങിയവർ പങ്കന്ധടുത്തു. റിട്ട.അദ്ധ്യാപികയായ രാജി, ലിജ മനോജ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.