കൊല്ലം: കൊല്ലം ബാർ അസോസിയേഷന്റെ ഒൻപതംഗ ഡയറക്ടർ ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്ര പാനലിൽ നിന്ന് അഞ്ചുപേർ വിജയിച്ച് ഭരണം പിടിച്ചെടുത്തു. ഇടത്- വലത് പക്ഷ യൂണിയനുകൾക്ക് രണ്ട് സീറ്റ് വീതം സീറ്റുകൾ മാത്രമാണ് ലഭിച്ചത്. സ്വതന്ത്ര പാനലിലെ സ്ഥാനാർത്ഥികളായ ആർ. രാജീവ് പട്ടത്താനം, മനോജ് കുമാർ ആർ. പള്ളിമൺ, ജി.വി. ആശ, പി. ജോസ് കുണ്ടറ, കബീർ ഷാ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡയറക്ടർ ബോർഡ് യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ. ആർ. രാജീവ് പട്ടത്താനത്തെയും സെക്രട്ടറിയായി മനോജ് കുമാർ ആർ. പള്ളിമണിനെയും തിരഞ്ഞെടുത്തു.